FLASH NEWS

ബദാമിന്റെ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ശീലമാക്കും

December 28,2023 06:08 PM IST

നട്സുകളിൽ ഏറ്റവും പോഷക​ഗുണമുള്ള  ബദാമിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

കുതിർത്ത ബദാം മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിയ്ക്കും.ആരോഗ്യകരമായ കൊഴുപ്പ്,നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം വൈറ്റമിൻ-ഇ  എന്നീ ഘടകങ്ങൾ അടങ്ങിയ ബദാമിൽ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് എന്നീ ഫാറ്റുകൾ ഒരുപോലെ അടങ്ങിയിട്ടുണ്ട്.ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കുതിർത്ത ബദാം, മലബന്ധ പ്രശ്നങ്ങൾ കുറയ്ക്കുകയും കുടലിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്നു.മാനസികാരോഗ്യ ഗുണങ്ങൾക്ക് സഹായകരമാവുന്ന ബദാം എൽ-കാർനിറ്റൈനിന്റെ മികച്ച ഉറവിടമായതിനാൽ പുതിയ ആരോഗ്യകരമായ മസ്തിഷ്ക കോശങ്ങൾ വളരാൻ സഹായിയ്ക്കുന്നു.

കൂടാതെ ഓർമശക്തി വർദ്ധിപ്പിയ്ക്കൽ, തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തൽ,ഹൃദ്രോ​ഗ സാധ്യത കുറയ്ക്കൽ,ഷുഗർ കുറയ്ക്കൽ,

സ്തന - വൻകുടൽ കാൻസർ സാധ്യത കുറയ്ക്കൽ, വാർദ്ധക്യവും മുടികൊഴിച്ചിലും തടയൽ തുടങ്ങിയവയെല്ലാം ബദാമിന്റെ ഗുണങ്ങളാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.